ജനലിനപ്പുറം
ആകാശത്ത് തെളിയുന്നത്
കലാപത്തിൽ
മരിച്ചവരുടെ മുഖങ്ങളാണ്
ഇറയത്ത്
മഴയായ് തുള്ളുന്നത്
പൂർത്തീകരിക്കപ്പെടാതെ പോയ
അവരുടെ സ്വപ്നങ്ങളാണ്
ഞാൻ
കുരിശുകാലത്തിന്റെ
മാപ്പുസാക്ഷി
കൈകൾ ഛേദിക്കപ്പെട്ട
പെണ്ണിന്റെ ദുഖം
എന്നെ സദാ പിന്തുടരുന്നു.
നിലവിളികളില്ലാത്ത ഒരു രാത്രിയും
ചോര മണക്കാത്ത തെരുവുകളും
ഞാൻ കിനാവു കാണുന്നു
ഓരോ ദുരന്തം കേൾക്കുമ്പോഴും
ജീവിതം മരണത്തേക്കാൾ
ഭയാനകമെന്ന്
അമ്മ പറയും
പെങ്ങൾക്ക്, ചെടികൾക്ക്
കലാപത്തിൽ കൊല്ലപ്പെട്ടവരുടെ
പേരുകൾ നൽകും.
കുന്തിരിക്കം പുകയുന്ന
അവരുടെ സ്വപ്നങ്ങൾക്കിടയിൽ
വാറു പൊട്ടിയ ചെരിപ്പായി
ഞാനിരിക്കും.
പൂവു തരാമെന്നേറ്റ
വസന്തമേ
റീത്തു തരിക
ഞാൻ മരിച്ചിരിക്കുന്നു.
മല്സ്യഗ്രഹണം
-
ഇല്ല,
പിടയില്ല ഞാനിനി
മുക്കുവാ,
ചൂണ്ടക്കുമാഴത്തില്
തറഞ്ഞിരിപ്പൂ മരണം.
ഒറ്റവലിക്കുയരാന്
കുതറും
വീര്പ്പു ബാക്കിയെങ്കിലും
വലിക്കാതിരിക്കേണ്ട,
ഞാനുയര്ന്നു തര...
32 minutes ago

