Thursday, July 29, 2010
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ
ഒരു മഴക്കാലത്ത്
മലയാള കവിതയില്‍ നിന്നും
അബ്ദുല്‍ സലാം
പുറത്താക്കപ്പെട്ടു
കവിത ചോദിച്ചു
നിന്റെ ജാതിയേതാണ്
ഞാന്‍ പറഞ്ഞു
ജാതിയില്ല
മതം
അതുമില്ല
രാഷ്ട്രീയം
വിശ്വാസം കുറഞ്ഞു
വരുന്നു
അക്കാദമിക് യോഗ്യത
ഞാനൊരു
ആശാരിയാണ് സര്
കോടതിയിലും ദൈവത്തിലും
വിശ്വാസമില്ലാത്തവനെന്ന്
കവിതയെന്നെ മുദ്രകുത്തി
കവിതയില്‍
മഴപോയി
വേനല്‍
വന്നു
രാമന്‍പോയി
കൃഷ്ണന് വന്നു
കവിത പറഞ്ഞു
ഞാനിപ്പോള്‍ ദാരിദ്രത്തിലാണ്
നീ വരുന്നോ
കവിതയിലേക്കുളള വഴി
ദാരിദ്രമല്ല- ഞാന്‍ പറഞ്ഞു
പണ്ടെഴുതിയ കവിതയിലെ
തവള,കൂറ,റോഡ്
കാട്,മഞ്ഞ്,പ്രേമം
എല്ലാം
ഉമ്മ ചവച്ചു തുപ്പിയ
എറേത്തിരുന്ന്
സാകൂതം
എന്നെ നോക്കി
ഒരു മഴക്കാലത്ത്
കവിതയില്‍ നിന്നും
ഞാന്‍ പുറത്താക്കപ്പെട്ടു
ഞാനുടന്‍
താടി വടിച്ച്
പ്രേമം ദൂരെയെറിഞ്ഞ്
കളളുകുടി നിറുത്തി
തരപ്പെടുത്തിയ
അവാര്‍ഡു തുകകള്‍
ബേങ്കില്‍ നിന്നെടുത്ത്
ബ്ലേഡിനിറക്കി
അതിനു ശേഷമാണ്
വീട് വച്ചത്
സ്ത്രീധനം വാങ്ങി
രണ്ടു കെട്ടിയത്
മധ്യവര്‍ഗ്ഗ മുതലാളിയായത്
ഉദ്ദിഷ്ടകാര്യ സാധ്യത്തിന്
മലയാള കവിതേ സലാം
Subscribe to:
Post Comments (Atom)
28 comments:
ഒരു മഴക്കാലത്ത്
മലയാള കവിതയില്‍ നിന്നും
അബ്ദുല്‍ സലാം
പുറത്താക്കപ്പെട്ടു
:)
ഉദ്ദിഷ്ടകാര്യ സാധ്യത്തിന്
മലയാള കവിതേ സലാം
a p salaaaaam
മലയാള കവിതയില്‍ നിന്ന് ഉസ്മാന് പണ്ടേ പുറത്താക്കപ്പെട്ടതാ...
എന്നിട്ട് ഉസ്മാന് പോത്ത് ഇറച്ചി വെട്ടി സുഖംആയി ജീവിച്ചു ....
അടിപൊളി കവിത
സ്നേഹപൂര്‍വ്വം
ഷാജി
കവിതയുടെ പോക്കേ....അവിടെയെങ്ങാനും ഒരു കയറ് കൊണ്ട് പിടിച്ചു കെട്ടിയിരുന്നെങ്കില്‍ ചാടിപ്പോവുമായിരുന്നോ.നീയൊരു ബ്ലേഡ് മൊതലാളിയായല്ലോ അതാ സമാധാനം.
nazar koodali
ഒരു അബ്ക്കാരി കവിത..!
ഈ കവിത കൊണ്ട് സലാം പിന്നേം അകത്തായി :)
Enthaayalum Ippol Akathalle!
Kavitha Nannaaayi!
നിന്റെ കവിത ബ്ലേഡിനെടുത്ത് തൂങ്ങിച്ചത്തവര്ക്ക് സമര്പ്പിക്കരുതോ?
കൊള്ളാം :)
എന്തായാലും ഇപ്പൊ മലയാള കവിതയിലേക്ക് തിരിച്ചു വരാനുള്ള പവര്‍ ഒക്കെ ആയി
സലാം,
കവിത വായിച്ചു.നല്ല സാഹിത്യം വിരളമാവുന്നകാലത്ത് വായനക്കാര്‍ക്ക് ഒരു പരിഭ്രമമുണ്ട്.അത് എഴുത്തുകാര്‍ക്കുമുണ്ട്.അതില്‍നിന്നുള്ള കവിയുടെ കുതറലാവണം ഇത്.നന്നായി.ഭാവുകങ്ങള്‍.
നന്ദി
സുസ്മേഷ് ചന്ത്രോത്തിന്
നാസര്‍ കൂടാളിക്ക്
വഴിപോക്കന്
കെ വി മധുവിന്
ലാല്‍ അരുണിന്
ഷാജി അമ്പലത്തിന്
അനൂപിന്
പകല്‍കിനാവന്‍
പ്രണവം രവികുമാര്‍
കിനാവിന്
ഷിഷാഹിദ്
നാലുവര്‍ഷം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന കവിതയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കിത്തന്ന നിങ്ങള്‍ക്ക് നന്ദി
അടി കൊണ്ടവര്‍ മിണ്ടില്ല
നല്ല കവിത
എന്നാലും മീശ ബാക്കിവെക്കാമായിരുന്നു.. ഒരു അടയാളമായി...
MALAYALATHIL TYPE CHEYYAN ARIYILLA.UDDISHTTA ......VAYICHU ISHTTAPPETTU.ANNALUM ONNU KOODI CHERUTHAKKAMAYIRUNNU.WITH LOVE .G.Ravi
MALAYALATHIL TYPE CHEYYAN ARIYILLA.UDDISHTTA ......VAYICHU ISHTTAPPETTU.ANNALUM ONNU KOODI CHERUTHAKKAMAYIRUNNU.WITH LOVE .G.Ravi
nalla varikal.
keep writing.
www.ilanjipookkal.blogspot.com
നന്നായി ഈ കവിത
സലാ..നമസ്തേ
കവിത നന്നായി..
എവിടെയും നാട്ട്യങ്ങള്‍ മാത്രമേയുള്ളൂ .അകമേ അവന്റെ തനികൂര് ഒളിച്ചിരിക്കും .ഞാന്‍ എന്ന ഭാവവും തനികൂറും ചേര്‍ന്നാല്‍ അവന്റെ മുന്നില്‍ പെടുന്നവന് പോക്കാ .
സത്യത്തിനും നന്മയ്ക്കും ഒന്നിനും യാതൊരു വിലയും ഇല്ല. ബ്ലേഡ് പലിശക്കാരനും മണല്‍ മാഫിയക്കാരനും കള്ളു കച്ചവടക്കാരനും മാത്രമേ വിലയുള്ളൂ എന്ന് ആര്‍ക്കും അറിയാം .പിന്നെ .....ആശംസകള്‍ .
ഉദ്ദിഷ്ടകാര്യ സാധ്യത്തിന്
മലയാള കവിതേ സലാം
(കള്ളുകുടി നിര്‍ത്തരുത് ...)
കലക്കി.
ആശംസകള്‍ .
ഉപകരസ്മരണ നന്നായി
ആശംസകൾ
ആദ്യമായാണ് ഇവിടെ. ഉദ്ദിഷ്ട.. ഇഷ്ടപ്പെട്ടു. എല്ലാ ഭാവുകങ്ങളും നേരുന്നു.
നാട്ടുകാരാ ഒരു രക്ഷയുമില്ലല്ലൊ
Post a Comment