Saturday, August 8, 2009

പുഴകാണല്‍

പുഴ കാണുവാന്‍
നാം ഒരുമിച്ചു പോകുന്നു

നിറഞ്ഞ്
കവിഞ്ഞൊഴുകുന്ന പുഴ

പുഴയില്‍
ആകാശം കുത്തിയൊലിച്ചു പോകുന്നു

കാട്
വേരോടെ പറിഞ്ഞ് പോകുന്നു

വെയില്‍
പട്ട് പോല്‍ പൊങ്ങിക്കിടക്കുന്നു

നേറെമേറെക്കഴിഞ്ഞ്
പുഴയെന്ന സന്തോഷവുമായ്
നാം വീട്ടിലെത്തുന്നു

രാത്രിയില്‍
നെഞ്ചില്‍ മുഖമമര്‍ത്തി നീ
പതുക്കെ ചോദിക്കുന്നു

പുഴയെന്നാല്‍
ഒഴുകുന്ന ജലം മാത്രമോ?

8 comments:

അബ്ദുല്‍ സലാം said...

പുഴയെന്നാല്‍
ഒഴുകുന്ന ജലം മാത്രമോ?

naakila said...

Dear Salam,
Nalla Kavitha.
Kavithakal munpe vaayichitunde
Boolokathekke swagatham
ente blog
www.naakila.blogspot.com
swagatham
Regards...

umbachy said...

പ്രിയപ്പെട്ട,
മെലിഞ്ഞ ഉടലിലെ അക്രോബാറ്റ്,
സലാം

perakka said...

അങ്ങനെ കുറെ നാളായുള്ള ഒരു ആഗ്രഹം സഫലം. നിന്റെ കവിതയൊന്നു വായിക്കണം. എല്ലാരും പുകഴ്‌ത്തുന്ന അത്രയൊക്കെ ഉണ്ടോ എന്ന സംശയത്തില്‍ നിന്ന്‌ ഉണ്ടായതാ . ചിലപ്പോ കുശുമ്പു കൊണ്ടായിരിക്കാം... ഇപ്പോ നീ ബ്ലോഗനുമായല്ലെ. പുഴ അത്ര നല്ലതൊന്നുമല്ല കേട്ടോ.....കോറിയിട്ട ആ വാക്കുകള്‍ കൊളുത്തി വലിക്കുന്നുണ്ട്‌ ആര്‍ക്കൊക്കെയോ

‍ശരീഫ് സാഗര്‍ said...

പുഴയെന്നാല്‍
ഒരു ഉലക്കയാണ്‌.

ആളുകള്‍
കൈയോടെ വലിച്ചെറിഞ്ഞ
ഉലക്ക.

ഇനി നീ എന്തുമെഴുതും.
അതാണ്‌ ബ്ലോഗിംഗ്‌..
സ്വാഗതം കുഞ്ഞിക്കാറ്റേ...

Pramod.KM said...

സ്വാഗതം. മുഖ്യധാരയില്‍ അന്നേ ഇടം കിട്ടിയ നീ ഈ തലക്കെട്ട് ബ്ലോഗിനിട്ടതാണ് അതിശയം:)

simy nazareth said...

good one.

vaikhari said...

Your poem about indipendence is brilliant.
keep it up.
62 varshangalayi adakkippidicha njangalude aswathandrayathinde madakkukal ethu gandhikkanu nivarthan kazhiyuka. ??

Wow.. brilliant imagination.