പൂവിതളുകള്
തപാലില്‍ അയച്ചുതരുന്ന
ഒരു കൂട്ടുകാരിയുണ്ട്
എനിക്ക്.
ചെമ്പരത്തി,റോസ്,മുല്ല
നാലുമണിപ്പൂ എന്നുവേണ്ട
പേരറിയാത്ത
ഓരോ പൂക്കളുടെയും
ഇതലുകള്
ഓരോ എഴുത്തിലും
അവള് അടക്കം ചെയ്യും
ഒരു സര്ജന്റെ ശ്രദ്ധയോടെ
കവര്‍ തുറന്ന്
ഇതലുകള് ഞാന്
പുറത്തെടുക്കും
ഓരോ ഇതളുകളും
അടര്ത്തിയെടുക്കുമ്പോള്
ചെടി എത്ര നിലവിളിച്ചിട്ടുണ്ടാകും
ഓരോ സീലും
പതിക്കുമ്പോള്
ഇതള്‍ എത്ര വേദനിച്ചിട്ടുണ്ടാകും
ഞാനവളോട് പലവട്ടം
ചോദിച്ചിട്ടുണ്ട്.
അവളുടെ
എഴുത്തിലെല്ലാം
പൂവിതളിന്റെ ഛായ
പതിഞ്ഞിരിക്കും
വാടിപ്പോയ ഇതളുകളിള്
അവളുടെ പേരെഴുതി ഞാന്
ഉറുമ്പുകള് പോകുന്ന
വഴിയിലിടും
ഉറുമ്പുകള്
അവ വഹിച്ച് അവളുടെ
അരികിലെത്തിയിട്ടുണ്ടാവുമോ
പോകുന്ന വഴിയില്
അവയെ ആരെങ്കിലും
ചവിട്ടിയരച്ചിട്ടുണ്ടാകുമോ?
2 comments:
ഉറുമ്പുകള്
അവ വഹിച്ച് അവളുടെ
അരികിലെത്തിയിട്ടുണ്ടാവുമോ
പോകുന്ന വഴിയില്
അവയെ ആരെങ്കിലും
ചവിട്ടിയരച്ചിട്ടുണ്ടാകുമോ?
urumbukal nirayayeee avalude aduthekku pokunnathu kondu aval CHATHITTUNDAKUMENNU URAPPU.
Post a Comment