Thursday, October 15, 2009

തലയണ



അവന്റെ
കത്തുന്ന വാക്കില്‍
പുറം തിരിഞ്ഞുള്ള 
കിടപ്പില്‍
കുഞ്ഞുങ്ങളുടെ 
കുഞ്ഞു പിണക്കത്തില്‍
ഒറ്റപ്പെടല്‍ ഒറ്റപ്പെടല്‍
എന്നു പറഞ്ഞ് 
പുലരുവോളം തുടരുന്ന
അവളുടെ തോരാത്ത പെരുമഴ
തലയണയെ 
ഭ്രാന്തു പിടിപ്പിച്ച 
ഒരു രാത്രിയില്‍

തലയണയ്ക്ക്
കഠിനമായി ദേഷ്യം വന്നു

തലയണ 
ഒറ്റച്ചവിട്ടിന്
അവളെ വാതിലിനു പുറത്താക്കി

പിന്നെ
പുറത്തു തണുത്തു
മരവിച്ചിരിക്കുന്ന
ഇണച്ചെരുപ്പുകളിലൊന്നിനെ
കോരിയെടുത്ത്
കണ്ണീരുവീണ്
ചാവുകടലായ് തീര്‍ന്ന
തന്റെ ഉടലിനോട്
ചേര്‍ത്തുവെച്ച്
ഉറങ്ങാന്‍ തുടങ്ങീ 
തലയണ


5 comments:

അബ്ദുല്‍ സലാം said...

പുറത്തു തണുത്തു
മരവിച്ചിരിക്കുന്ന
ഇണച്ചെരുപ്പുകളിലൊന്നിനെ
കോരിയെടുത്ത്
കണ്ണീരുവീണ്
ചാവുകടലായ് തീര്‍ന്ന
തന്റെ ഉടലിനോട്
ചേര്‍ത്തുവെച്ച്
ഉറങ്ങാന്‍ തുടങ്ങീ
തലയണ

മുഫാദ്‌/\mufad said...

തലയണയുടെ നൊമ്പരങ്ങള്‍..
അവളുടെയും..

Niranjana said...

thalayanayute nalla manass...:)

Umesh Pilicode said...

തലയനയ്ക് ഇന്ന് ഉറങ്ങാനെമ്ഗിലും കഴിന്ഹല്ലോ
പലപ്പോഴും അതിനും സാധിക്കാറില്ല
ലോകം അങ്ങനെയാ

SAMEER KALANDAN said...

ഈ തലയണ ഒരു സംഭവം തന്നെയല്ലേ....