Thursday, November 26, 2009

ജലസന്ധി




ഞാന്‍ അപ്പുറം
നീ ഇപ്പുറം
നമുക്ക് മദ്ധ്യേ ആരുടെ 
ചരിത്രവും വഹിച്ചാണ്
ഈ പുഴ ഒഴുകുന്നത്

ഓരോരുത്തരിലും 
ഓരോ പുഴയുണ്ടെന്നു
 നീ പറയുന്നു
എന്റെ പുഴ മരിച്ചു പോയ
അമ്മയാണെന്ന് ഞാന്‍ പറയും

പുഴ നെഞ്ഞിലങ്ങോളമിങ്ങോളം
കിനാപാത താണ്ടും 
കുഞ്ഞു മല്സ്യങ്ങലാരുടെ 
ഭുതകാലത്തിന്റെ ചുണ്ടയിലാണ് 
കൊത്തുന്നത്?

പക്ഷിച്ചിറകുകള്‍
കാറ്റിനെ  മുറിച്ചു കടന്നു  
സ്വപ്നങ്ങളുടെ മുട്ടകള്‍ക്കുമേല്‍ 
അടയിരിക്കുന്നു

പുഴ വെറും പുഴയാനെന്നും
നാം ഉണക്കമരങ്ങളനെന്നും 
എനിക്കിപ്പോള്‍ തോന്നുന്നു

അരുത്, അങ്ങനെ പറയരുത്

ജീവന്റെ വിത്ത് മുളച്ചു 
പൊങ്ങിയത് പുഴഗര്‍ഭത്തിലാണ്

നോക്കു, നീന്തലറിയില്ലല്ലോ
ഈ പുഴ മുറിച്ചു ഞാനെങ്ങനെ 
നിന്നരികിലെത്തും

എന്ത്, നിനക്കും
 നീന്തലറിയില്ലെന്നോ? 

എങ്കിലും നീ 
പുഴ പടര്‍ന്നു ജലം പിളര്‍ന്നു 
എനിക്കൊരു ആലിംഗനം തരു 

ഞാനെന്റെ വേര് 
നിന്നില്‍ പടര്‍ത്തി 
ശിശിരത്തില്‍ ഇലയായ് പൊഴിയട്ടെ 

ഒരിക്കല്‍ 
കരിയിലകള്‍ കത്തിച്ചു 
തണുപ്പ് മറക്കുന്ന വഴിപോക്കര്‍
നമ്മുടെ ചരിത്രം പറഞ്ഞു തുടങ്ങും 




 




 






10 comments:

അബ്ദുല്‍ സലാം said...

ഞാന്‍ അപ്പുറം
നീ ഇപ്പുറം
നമുക്ക് മദ്ധ്യേ ആരുടെ
ചരിത്രവും വഹിച്ചാണ്
ഈ പുഴ ഒഴുകുന്നത്

രാജേഷ്‌ ചിത്തിര said...

നന്നായി
ഈ ഊടു വഴികള്‍ ചരിത്രത്തിലേക്കുള്ള
ഒരെണ്ണം എന്റെ പറമ്പിലുമുണ്ട് ; ഒരു ചരിത്ര വഴി

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

പുഴ പടര്‍ന്നു ജലം പിളര്‍ന്നു എനിക്കൊരു ആലിംഗനം തരു
ഞാനെന്റെ വേര് നിന്നില്‍ പടര്‍ത്തി ശിശിരത്തില്‍ ഇലയായ് പൊഴിയട്ടെ
--
ഈ വരികള്‍ക്കൊരു മസ്മരിക ശക്തിയുണ്ട്

Deepa Bijo Alexander said...

അപൂർവ്വമായൊരു ഭംഗിയുണ്ട്‌ വരികൾക്ക്‌.ആശംസകൾ...!

ഒരു നുറുങ്ങ് said...

എന്‍റെ പുഴ എന്നേ മരിച്ചുപോയി..
പാലത്തിന് കുറ്റിയടിച്ചമുതല്‍,വെപ്രാളത്തിലായ പുഴ
ഇപ്പോള്‍ മുച്ചൂടും മരിച്ചു...ആതോണിക്കാരന്‍..അയാള്‍
തോണി കൊച്ചുകുടിലിന്‍റെ കല്‍ത്തൂണില്‍ ഫ്രെയിം ചെയ്തു കാത്തിരിപ്പാ..നമ്മുടെ ചരിത്രം,ഒരു നാള്‍
അയാളും പറഞ്ഞു തുടങ്ങും..കേള്‍വിമരിച്ചവര്‍ക്ക്
അതു കാഴ്ചപ്പെട്ടേക്കാം..

Manoraj said...

puzha katann marangalute edayillekk...

nalla akhyan syili kuutukara..abhinathanagal..
enneyum vayikkumallo?

ഭൂതത്താന്‍ said...

kollam

ആഭ മുരളീധരന്‍ said...

നല്ലൊരു കവിത, ഈയടുത്ത് വായിച്ചതില്‍ ഇഷ്ടമായതില്‍ ഒന്ന്

jithin jose said...

രണ്ടു പേര്‍ക്കിടയില്‍ എപ്പോഴും ഒരു പുഴയുണ്ട് ..................good work

Reshma Praseed said...

salame...
othiri eshattamayi thante kavitha..