Monday, December 7, 2009

പുരുഷ വാഹനം




ഉടല്‍ റോഡിലേക്കിതാ 
പുരുഷ വാഹനം
കുന്നിറങ്ങിയും
പൊടുന്നനെ 
കയറിയും
നിശ്വാസപ്പുക തുപ്പിയും
ഇക്കിളിയാല്‍
പുളഞ്ഞും
ഉഷ്ണത്താല്‍
വിയര്‍ത്തും


കടലനക്കം പോല്‍
കിതപ്പിന്‍
മൂര്‍ച്ചകള്‍
നിന്റെ പ്രതീക്ഷകളുടെ
മധുരനാരങ്ങളെന്റെ 
കുരുടന്‍ ടയറുകള്‍
കാര്‍ന്നു തിന്നുന്നോ


പ്രഭാതപ്പച്ച
മനക്കാട്ടിലാകെ 
ചുറ്റിപ്പടരും
പ്രണയത്തിന്‍ പരാദമേ
അമ്മയുടെ 
വിരലു ഛേദിച്ച കത്തിയാല്‍
നിനക്കൊരാലിംഗനം


ചുറ്റും
സ്വപ്‌നസ്ഖലനം പോല്‍
നിണപ്പടര്‍ച്ചകള്‍
ഇപ്പോള്‍
നിരത്തിന്‍ ദൂരമെഴുതുവാന്‍
നിന്റെ മാറൊരു
മൈല്‍കുറ്റി


കണ്ണുകള്‍
നഗരയന്തി
നിയന്ത്രിക്കും
ട്രാഫിക് സിഗ്നല്‍


ഉടല്‍ റോഡിലേക്കിതാ
പകച്ചു ചാടുന്നു
പുരുഷ വാഹനം.










6 comments:

അബ്ദുല്‍ സലാം said...

ഉടല്‍ റോഡിലേക്കിതാ
പുരുഷ വാഹനം
കുന്നിറങ്ങിയും
പൊടുന്നനെ
കയറിയും
നിശ്വാസപ്പുക തുപ്പിയും
ഇക്കിളിയാല്‍
പുളഞ്ഞും
ഉഷ്ണത്താല്‍
വിയര്‍ത്തും

umbachy said...

പരുഷ വാഹനം

J Binduraj said...

Nannayi Skalichu (Rasichu)... eniyum etharam sundaramaaya sristhikal poratte. :)

J Binduraj said...
This comment has been removed by a blog administrator.
the man to walk with said...

vayichu..
good wishes

ചാറ്റല്‍ said...

ഉടല്‍ റോഡിലേക്കിതാ
പകച്ചു ചാടുന്നു
പുരുഷ വാഹനം

കൊള്ളാം
ആശംസകള്‍