എഴുത്തുകളിലൂടെ
പരിചയമുളള പെണ്‍കുട്ടിയെ
കാണാന്‍
ഒരിക്കല്‍ അവളുടെ
വീട്ടില്‍ പോയി
മുറ്റത്ത്
കൊഴിഞ്ഞ ഇലവിന് പൂക്കള്‍
ചുമരില്‍
നിറം മങ്ങിയ
ഗ്രൂപ്പ് ഫോട്ടോ
അമ്മ ആത്മഹത്യക്ക് ശ്രമിച്ച്
പാതി പൊട്ടിയ പട്ടിക
മതിലിനപ്പുറം
ഉണക്കപ്പുഴ
അവളുടെ എഴുത്തില്‍ നിന്നും
എല്ലാം മെല്ലെ എടുത്തു വെച്ചു
അവള്
പയ്യിനെ മേയ്ക്കാന്‍
പാടത്തു പോയി
അച്ഛന് പറഞ്ഞു
ഇരിക്കുന്നില്ലേ
അമ്മ ചോദിച്ചു
കഴുത്തില്‍
ജീവിച്ചിരിപ്പിന്റെ
അടയാളം കണ്ടു
അവള് കറുത്തിട്ടോ
വെളുത്തിട്ടോ
ചിരിക്കുമ്പോള്‍ പല്ലിന്റെ
വിടവ് കാണുമോ
മുടി
അരക്കെട്ട് മുട്ടുമോ
വലത്തേ കൈ
നെറ്റിയില്‍ വെച്ച് ദൂരേക്ക് നോക്കി
അകലങ്ങളെല്ലാം
ഒന്നിച്ചു വന്നു.
പെണ്‍കുട്ടി മാത്രമില്ല
തിരിച്ചു നടക്കുമ്പോള്‍
ഒരു മഴ
മുടിക്കെട്ടഴിച്ച്
പേന്‍ ചിക്കി
ഞാനിടവഴിയില്
മാഞ്ഞ്
മാഞ്ഞ്
7 comments:
വലത്തേ കൈ
നെറ്റിയില്‍ വെച്ച് ദൂരേക്ക് നോക്കി
അകലങ്ങളെല്ലാം
ഒന്നിച്ചു വന്നു.
പെണ്‍കുട്ടി മാത്രമില്ല
very good poem.
last lines shows poignantly how differntial are our thoughts
congrats
regards
sandhya
Dear Salam, Its happy to see your Kavitha also for forwarding the link. I also read your new Kavitha from current issue of Chintha (Tharjani). Kindly arrange to send your mobile number My mobile number is : 09425190321 - Muyyam Rajan, Singrauli (MP)
ചിരിക്കുമ്പോള്‍ പല്ലിന്റെ
വിടവ് കാണുമോ
Kaanum -- Vidavu nannaayi Kaanum...:)
hi salaam ,
link thannu vazhiyilethichathil valare santhosham. salaaminte aadyamayi vayicha ee kavitha...hrudyamayakavitha....
abhinandanangal.....mattu postukaliloode onnu kadannu pokatte ennittu kuuduthal parichayappedam samsaarikkam.
orikkal koodi abhinandanangal.....
നന്നായിരിക്കുന്നു. നല്ല ഒരു കവിത ....
ആശംസകള്‍ .....
kavithakku purakiley kavi
kavithayil varacha chithram
nannayitundu.
ashamsakal.
asmo.
Post a Comment