Thursday, December 17, 2009
കത്രിക
ഒരേ വിരലുകള്‍
വീണ്ടും വീണ്ടും...
മനം നൊന്ത കത്രിക
ഒരുനാള്‍ ഒളിച്ചോടാന്‍
തീരുമാനിച്ചു.
പതുപതുത്ത മേഘങ്ങളെ
ചതുരങ്ങളാക്കുന്നതും
പളപളാ മിന്നുന്ന പുഴകളെ
അളവു തെറ്റാതെ മുറിക്കുന്നതും
മഴയെ ഒരിഞ്ചു കനത്തില്‍
വെട്ടിയിടുന്നതും
ഇലകള്‍ അളവുതെറ്റാതെ
മുറിച്ച് കുഞ്ഞുങ്ങള്‍ക്ക്
കുപ്പായമുണ്ടാക്കുന്നതും
അന്നു രാത്രി
കത്രിക സ്വപ്നം കണ്ടു.
പുലര്‍ച്ചേ
അലമാരിയില്‍ നിന്നും
ഓടിരക്ഷപ്പെട്ട കത്രിക
വഴിതെറ്റി എത്തിപ്പെട്ടത്
കൊടികള്‍ മാത്രം തുന്നുന്ന
കടയിലായിരുന്നു
ഒരോ കൊടികള്‍ മുറിക്കുമ്പോഴും
ഒരായിരം വാഗ്ദാനങ്ങള്‍ കേട്ടു
കൊലയും ചതിയും ഒരുങ്ങുന്നത് കേട്ടു
ഒരായിരം നിലവിളികള്‍ കേട്ടു
നിലയില്ലാത്ത കണ്ണീരു കണ്ടു
അന്നാദ്യമായി തന്റെ വായ
ചോര രുചിച്ചത്
കത്രികയറിഞ്ഞു.
Subscribe to:
Post Comments (Atom)
11 comments:
അന്നാദ്യമായി തന്റെ വായ
ചോര രുചിച്ചത്
കത്രികയറിഞ്ഞു.
ഗഗനം ഗഗനം പോലെ,
സാഗരം സാഗരോപമം
ഓരോന്നിനും ഓരോ നിയോഗമുണ്ട് കത്രികയ്ക്കും. വൃത്താലങ്കാരങ്ങളും
സാമൂഹിക പ്രതിബദ്ധതയുമെല്ലാം അങ്ങനെ തന്നെ നില്ക്കട്ടെ അബ്ദുസ്സലാം സ്വന്തം വഴി കണ്ടെത്തിയാല്‍ പോരേ?
നന്നായി ഈ എഴുത്ത്
it is very nice and thougtful.
Nalla bhavana undallo iniyum ezhuthanam
കവിത ഇഷ്ടമായി, പക്ഷെ കവിതയുടെ അരാഷ്ട്രീയത ചരിത്രത്തോടും നമ്മോടും ചെയ്യുന്ന നീതികെടാണ്.
കയ്യുറയിലെ,വിരല്‍തുമ്പില്‍ തൂങ്ങിയാടുന്ന‘കത്രിക‘യാണു
നവജാതന്റെ ഭാവിനിര്ണ്ണയിക്കുന്നതും..അവന് ക്രിമിനലോ,അല്ല കീറിമുറിക്കുന്നവനോ ആവേണ്ടതെന്ന്
തീരുമാനിക്കുന്നതും!!
കത്രിക കൊടിക്കു പിന്നില്‍ പാവപ്പെട്ടവന്റെ പരിദേവനങ്ങള്‍ ഉറങ്ങുന്നത് കണ്ടിരുന്നുവോ എന്തോ ?
അന്നാദ്യമായി തന്റെ വായ
ചോര രുചിച്ചത്
കത്രികയറിഞ്ഞു.
നന്നായി !
നന്നായിരിക്കുന്നു കത്രികയുടെ ഈ കിനാവ് ....നല്ല ചിന്തകള്‍ ...
ആശംസകള്‍ .....
ചോര തുളുമ്പുന്ന കൊടികളെ മുറിക്കുന്ന,പുഴകളെ,കാടുകളെ,മഴയെ സ്വയം നിര്‍വചിക്കാന്‍,നിര്‍ണയിക്കാന്‍ വെമ്പുന്ന കത്രിക.....
നല്ല തിരിച്ചറിവുകള്‍.....
അന്നാദ്യമായി തന്റെ വായ
ചോര രുചിച്ചത്
കത്രികയറിഞ്ഞു
വല്ലാതെ അസ്വസ്ഥ മാക്കുന്നല്ലോ
ഒരിക്കലും സമാധാനം തരാത്ത വിധം
Post a Comment