Monday, December 28, 2009

വത്മീകം


കുറേകാലമായി
ഒരുകവിതയെഴുതണമെന്ന്
വിചാരിക്കുന്നു

ചരിത്രം, സമകാലികം
ടെക്‌നോളജി,രാഷ്ട്രീയം
പുതുകവിത,പുറംസാഹിത്യം
അനുഭവങ്ങള്‍, വായന
തുടങ്ങിയ അറിവുകേടില്‍
പലപ്പോഴും പേനയ്ക്ക്
ശ്വാസംമുട്ടി

ആദ്യ വരിയെഴുതിയപ്പോള്‍
അദ്ഭുതജീവിയെപ്പോലെ ഭാര്യ മുന്നില്‍
തുടര്‍ന്നുള്ള ഓരോ വരിയിലും
വീട്, ചിതല്, കവുങ്ങ്, തോട്
നത്ത്്, വയല്, മണ്‍ചട്ടി
കോളാമ്പി, ഒരല്, അമ്മിക്കുട്ടി
അവസാന വരിയില്‍
അച്ഛന് വട്ടാണെന്ന് കുട്ടികള്‍

കവിത ചാരുകസേലയില്‍ വെച്ച്
ഒന്നു മുറുക്കി വന്നപ്പോള്‍
കവിതയില്‍ ഒരു മല

ഇതാര് വരച്ചു?
ഞാന്‍ തന്നെ അപ്പൂപ്പാ
അയല്‍വീട്ടിലെ പേരക്കുട്ടി
പേടിയില്ലാതെ മൊഴിഞ്ഞു.

അവന്‍ പറഞ്ഞു
ആ മലയ്ക്കപ്പുറം
പൂത്ത വയലുകള്‍
വയലുകളില്‍ പണിയെടുക്കും
പണിയാത്തികള്‍
ചേറില്‍ കുളിച്ച അവരുടെ
കിനാവുകള്‍
കറ്റചുമന്നോടുന്ന കുഞ്ഞുങ്ങള്‍
കടലാസില്‍ ചെവിചേര്‍ക്കൂ
അപ്പൂപ്പാ
അവരുടെ ശബ്ദം കേള്‍ക്കുന്നില്ലേ

ഉണ്ട് ഉണ്ട്
എന്താ നിന്റെ പേര്

വാത്മീകി
അവന്‍ പറഞ്ഞു.




16 comments:

അബ്ദുല്‍ സലാം said...

കവിത ചാരുകസേലയില്‍ വെച്ച്
ഒന്നു മുറുക്കി വന്നപ്പോള്‍
കവിതയില്‍ ഒരു മല

എം പി.ഹാഷിം said...

ഉണ്ട് ഉണ്ട്
എന്താ നിന്റെ പേര്

വാത്മീകി
അവന്‍ പറഞ്ഞു.

eshdamaayi

ജന്മസുകൃതം said...

" അവന്‍ പറഞ്ഞു
ആ മലയ്ക്കപ്പുറം
പൂത്ത വയലുകള്‍
വയലുകളില്‍ പണിയെടുക്കും
പണിയാത്തികള്‍
ചേറില്‍ കുളിച്ച അവരുടെ
കിനാവുകള്‍
കറ്റചുമന്നോടുന്ന കുഞ്ഞുങ്ങള്‍
കടലാസില്‍ ചെവിചേര്‍ക്കൂ
അപ്പൂപ്പാ
അവരുടെ ശബ്ദം കേള്‍ക്കുന്നില്ലേ"


ഉവ്വ് കേള്‍ക്കുന്നുണ്ട് ഞങ്ങളും .
സലാം അഭിനന്ദനങ്ങള്‍ .....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആരും കേള്‍ക്കാത്ത ശബ്ദം കേള്‍ക്കുന്നവന്‍.

A. C. Sreehari said...

hi vaalmeeki!
aadi[vaasi]kavi!
its really a gr8 poem!
yours faithfully
veda[na]vyaasan

രാജേഷ്‌ ചിത്തിര said...

simply superb...
abdul salam...

ezhuthu..ezhuthu..ezhuthi kondeyirikku..

ഏറുമാടം മാസിക said...

nalloru kavitha.

സന്തോഷ്‌ പല്ലശ്ശന said...

ഒരു മനോഹര കവിത അത്രയെ ഇപ്പോള്‍ പറയാന്‍ കഴിയുന്നുള്ളു... ഈ ബ്ളോഗ്ഗ്‌ കണ്ടെത്താന്‍ വൈകിയതില്‍ ഖേദമുണ്ട്‌... വൈകിയെങ്കിലും കണ്ടല്ലൊ എന്ന സംതൃപ്തിയും.....
നന്ദി അബ്ദുള്‍ സലാം

Unknown said...

നന്നായി നന്മകള്‍ പുതുവത്സര ആശംസകളും

Umesh Pilicode said...

kollalo mashe

B Shihab said...

salam,valare nannayirikkunnu

മുഫാദ്‌/\mufad said...

മാധ്യമത്തില്‍ വായിച്ചു.നന്നായിരിക്കുന്നു...

മുരളി I Murali Mudra said...

വളരെ വളരെ നന്നായി..
ബ്ലോഗ്‌ വായിച്ചു..മികച്ചു നില്‍ക്കുന്നു..
ഇനിയും ധാരാളം എഴുതൂ...
ആശംസകള്‍.

Unknown said...

സലാം പറഞ്ഞപ്പോള്‍,
ഇപ്പോള്‍ ഞങ്ങളും കേള്‍ക്കുന്നു.
നല്ല കവിത.

അബ്ദുല്‍ സലാം said...

നന്ദി
എം പി ഹാഷിമിന്
ലീല എം ചന്ദ്രന്
വഴിപോക്കന്
ശ്രീഹരിമാഷിന്
രാജേഷിന്
നാസര്‍ക്കയ്ക്ക്
സന്തോഷിന്
സങിന്
മുഫാദിന്
റ്റോംസിന്
മുരളിച്ചേട്ടന്
തെച്ചിക്കാടന്
ബ്ലോഗ് സന്ദര്‍ശിച്ചതിന്
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിന്

നന്ദി
അഭിപ്രായം രേഖപ്പെടുത്തിയില്ലെങ്കിലും
ഇതുവഴി കടന്നു പോയവര്‍ക്ക്

lijeesh k said...

അബ്ദുള്‍ സലാം..,
നല്ല കവിതകള്‍...
കൂടുതല്‍ നല്ല കവിതകള്‍
ഇനിയും പ്രതീക്ഷിക്കുന്നു.....
ആശംസകള്‍...!!!