Friday, January 15, 2010
പാന്റ്‌സ്
എത്രകാലമാണ്
നിന്റെ കാലുകളെ
വഹിച്ചിരുന്നത്
ഒരു മഴ നനയാന്‍
പോലും നീയെന്നെ വിട്ടില്ല
തിരയില്‍ മുങ്ങാന്‍
കൊതിച്ചനാള്‍ സമ്മതിച്ചില്ല
നിന്റെ പെണ്ണില്ലേ
അവളുടെ തുടയിലൊന്നൊട്ടി-
പ്പിടിക്കുവാനൊരിക്കലും
അനുവദിച്ചില്ല.
നിനക്ക് ഓര്‍മിക്കാനാവുമെങ്കില്‍
ഓര്‍മിച്ചോ
ഞാനെല്ലാം കണ്ടിട്ടും
ഒന്നും പറയാതിരുന്നത്
നീയും അവളും ചേര്‍ന്നുള്ള
ആ മണം
ഉടലില്‍ പതിയുമ്പോള്‍
കുളിരുകോരാറുള്ളത്
കണക്കുമാഷിന്റെ അടി
മുള്ളുമാന്തിയ വേദന
അച്ഛനെപ്പേടിച്ച്
മൂത്രമൊഴിച്ചതിന്‍ വാട
നിന്റെ കാലിയായ പേഴ്‌സ്
ബാങ്ക് നോട്ടീസ്
എത്ര സൂക്ഷ്മതയോടെയാണ്
ആരും കാണാതെ
നിന്നെ നാണം കെടുത്താതെ
സൂക്ഷിച്ചിരുന്നതെന്ന കാര്യം.
എന്നിട്ടും.....
എന്നെ നീ തനിച്ചാക്കിയില്ലേ
ഇറച്ചിപോയ മൃഗത്തോലു പോലെ
ഞാന്‍ നിന്റെ മുറിയില്‍ തൂങ്ങുന്നത്
ഭൂമിയുടെ ശ്വാസകോശങ്ങള്‍ക്കിടയിലൂടെ
നീ കാണുന്നുണ്ടെങ്കില്‍
ഒന്നു കൂക്കിവിളിക്കണേ
എന്റെ ഊരിപ്പോയ ജീവിതം
ഒന്നോര്‍മിക്കാനാണ്.
Subscribe to:
Post Comments (Atom)
8 comments:
ഒരു മഴ നനയാന്‍
പോലും നീയെന്നെ വിട്ടില്ല
തിരയില്‍ മുങ്ങാന്‍
കൊതിച്ചനാള്‍ സമ്മതിച്ചില്ല
നിന്റെ പെണ്ണില്ലേ
അവളുടെ തുടയിലൊന്നൊട്ടി-
പ്പിടിക്കുവാനൊരിക്കലും
അനുവദിച്ചില്ല.
ഇറച്ചിപോയ മൃഗത്തോലു പോലെ
ഞാന്‍ നിന്റെ മുറിയില്‍ തൂങ്ങുന്നത്
ഭൂമിയുടെ ശ്വാസകോശങ്ങള്‍ക്കിടയിലൂടെ
നീ കാണുന്നുണ്ടെങ്കില്‍
ഒന്നു കൂക്കിവിളിക്കണേ
:(
എന്നിട്ടും.....
എന്നെ നീ തനിച്ചാക്കിയില്ലേ
ഇറച്ചിപോയ മൃഗത്തോലു പോലെ
ഞാന്‍ നിന്റെ മുറിയില്‍ തൂങ്ങുന്നത്
ഭൂമിയുടെ ശ്വാസകോശങ്ങള്‍ക്കിടയിലൂടെ
നീ കാണുന്നുണ്ടെങ്കില്‍
ഒന്നു കൂക്കിവിളിക്കണേ
എത്ര സൂക്ഷ്മതയോടെയാണ്
ആരും കാണാതെ
നിന്നെ നാണം കെടുത്താതെ
സൂക്ഷിച്ചിരുന്നതെന്ന കാര്യം.
nice piece of work......
അമ്മ മലയാളം സാഹിത്യ മാസികയിലും താങ്കളുടെ സാനിദ്ധ്യ്ം പ്രതീക്ഷിക്കുന്നു.
http://entemalayalam1.blogspot.com/
Lal Salaam!
Jayante pantooooooo
Jaya bhaa rati yude pant eeso
ethaayaalum
nalla kavitha.
anekam awardukal aasamsikkunnu
ഊരിപ്പോയ ജീവിതം..
നന്നായി
എന്നിട്ടും.....
എന്നെ നീ തനിച്ചാക്കിയില്ലേ
ചില തിരിചറിവുകള്‍
Post a Comment