Sunday, February 21, 2010

പനി


ചുട്ടുപൊള്ളൂന്നു ഉള്ളം
നിന്നെക്കുറിച്ചുള്ള
ചിന്തയാല്‍

പനിക്കുള്ള ഗുളിക തന്ന്
അതിനെ അമര്‍ത്താന്‍
ശ്രമിക്കുന്നു
പാവം ഡോക്ടര്‍.


11 comments:

jithin jose said...

ചുട്ടുപൊള്ളൂന്നു ഉള്ളം
നിന്നെക്കുറിച്ചുള്ള
ചിന്തയാല്‍

Unknown said...

നീറ്റല്‍ അധികമായ ഒരു കൊച്ചു കവിത

Anonymous said...

പനിയ്ക്കുന്ന ഒരാള്‍ ഇവിടെയും ഉണ്ട്

മുഫാദ്‌/\mufad said...

പാവം ഡോക്ടര്‍...

ഏകതാര said...

സ്നേഹത്തിന്റെ ഊഷ്മളത
ഒരു പനിച്ചൂടിനെക്കാള്‍ ഏറെയാവുമ്പോള്‍....

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

violet... said...

പണ്ട്
"എന്തിലും ഏതിലും ഒന്നാമന്‍ എന്നല്ലേ, എങ്കിലീ ഞാനുമോരോന്നാമന്‍... "
എന്നൊരു കവിത തളിര് മാസികയില്‍ പ്രസിദ്ധീകരിച്ച അബ്ദുല്‍ സലമാണോ ഈ ആള്‍???

abdulsalam said...

reply2violet
പ്രിയ വയലറ്റ്
താങ്കള്‍ക്ക് ആള് മാറിയെന്നു തോന്നുന്നു.
ആ കവിത തളിരില്‍ എഴുതിയത് ഞാനല്ല
ഉണ്ണി പാര്‍പ്പാക്കോട് എന്ന അന്നത്തെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പതിനൊന്നു വര്‍ഷം മുമ്പ്..

violet... said...

ok. എങ്ങനെയോ അത് താങ്കളുടെ ആണെന്ന് ഒരു ധാരണ മനസ്സില്‍ വന്നു പോയതാണ്.
പല വാരികകളില്‍ താങ്കളുടെ കവിതകള്‍ വായിച്ചപ്പോഴൊക്കെ ഈ വരികളുടെ കര്‍ത്താവ്‌ എന്ന
നിലയിലാണ് ഞാന്‍ അത് വായിച്ചിരുന്നത്...

എം പി.ഹാഷിം said...

ഇഷ്ടമായി ഈ കവിത

താങ്കളുടെ 'ഉമ്മയുടെ താക്കോല്‍ " എന്ന കവിത
ഏതോ ഒരിടത്ത് വായിച്ചതോര്‍ക്കുന്നു.
വാരാദ്ധ്യ മാധ്യമത്തിലും താങ്കളെ വായിച്ചിട്ടുണ്ട് .

വീണ്ടും എഴുതുക

Mohamed Salahudheen said...

ഡോക്ടര്മാര്ക്കു പൊള്ളും