വാക്കുകളുടെ നദിയില്‍
ചൂണ്ടിയിട്ടിരിപ്പാണവന്‍
തടവ്, ഭൂതം, ഓര്‍മകള്‍
രതി, ഏകാന്തത, മറവി
വാക്കുകള്‍ നദിയില്‍
തുള്ളിക്കളിക്കുന്നു
ശ്വസിക്കുന്നു
വീണ്ടും ആഴപ്പരപ്പില്‍ വന്നെത്തി
നോക്കുന്നു
കുട്ടികള്‍ മണല്‍കൊണ്ട്
വീടുകെട്ടുന്നതു നോക്കി
പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു
ഓരോ വാക്കും
കൂട്ടുചേരുന്നു
പരസ്പരം കെട്ടിപ്പിടിക്കുന്നു
കൂട്ടുപിരിയുന്നു
നദിക്കരയിലിരിപ്പവന്‍
വാക്കുകള്‍ കൊത്താത്തചൂണ്ട
മുറിഞ്ഞ പ്രണയം പോല്‍
വലിച്ചെറിയുന്നു
ചീതം പിടിച്ചൊരു വാക്കായ്
രാത്രി കരിമ്പടപ്പുതപ്പുമായെത്തുന്നു
ഇരുളില്‍ തിരിഞ്ഞു നടക്കുമ്പോള്‍
വാക്കുകളെറിഞ്ഞ ചൂണ്ടയില്‍
ജീവിതം പോല്‍
കൊളുത്തി നില്‍ക്കുന്നുണ്ടവന്‍
10 comments:
ചീതം പിടിച്ചൊരു വാക്കായ്
രാത്രി കരിമ്പടപ്പുതപ്പുമായെത്തുന്നു
ഇരുളില്‍ തിരിഞ്ഞു നടക്കുമ്പോള്‍
വാക്കുകളെറിഞ്ഞ ചൂണ്ടയില്‍
ജീവിതം പോല്‍
കൊളുത്തി നില്‍ക്കുന്നുണ്ടവന്‍
മനസ്സില്ക്കൊളുത്തിനില്ക്കുന്നു
കുറെ നാളുകള്‍ക്ക് ശേഷം
കവിതകളുടെ ഈ നദിയില്‍
ഞാനൊന്ന് കുളിച്ച് കയറി.
നന്ദി.
നല്ല കവിത, ആശംസകള്‍
സലാം..കവിത നന്നായി..
വാക്കുകൾ കൊത്താത്ത ചൂണ്ടയുമായി ,ഒടുവിൽ, ഇരുളിൽ തിരിഞ്ഞു നടക്കേണ്ടി വരുന്നത്,എന്തൊരു വ്യഥയാണ് അല്ലേ...!
പ്രിയ അബ്ദുൽസലാം,
വാക്കുകളുടെ നദിയിൽ മുങ്ങി, നിരാശപ്പെടെണ്ടി വന്നില്ല കിട്ടിയത് കവിത തന്നെ!
"നദിക്കരയിലിരിപ്പവന്‍
വാക്കുകള്‍ കൊത്താത്തചൂണ്ട
മുറിഞ്ഞ പ്രണയം പോല്‍
വലിച്ചെറിയുന്നു"
കണ്ണാരം പോത്തികളിക്കുന്ന വാക്കുകളോട് ഉള്ള പരിഭവം ...മനോഹരം ഈ കവിത ...
ഹൃദയത്തില്‍ തൊടുന്നല്ലോ ഈ കവിത
നല്ല കവിത..
വരികളില്‍ കൊത്തി പിടഞ്ഞു...
Post a Comment