പ്രണയത്തെ അരിമണിയോളം
ചെറുതാക്കി
അക്വേറിയത്തിലെ
മീനുകള്‍ക്കിട്ടു കൊടുത്തു
പരസ്പരം ഉമ്മ വെക്കുന്ന മീനുകള്‍
കെട്ടിപ്പിടിക്കുന്ന മീനുകള്‍
ശയിക്കുന്ന മീനുകള്‍
ദൈവമേ
ഇനി
അവരുടെ പ്രണയലീലകള്ക്കിടെ
അക്വേറിയം പൊട്ടിത്തരുമൊ
അവരുടെ പ്രണയം കണ്ടു നില്ക്കുന്ന പൂച്ച
അക്വേറിയത്തിന്
താജ്മഹല്‍ എന്നു പേരിടുമോ?
8 comments:
ദൈവമേ
ഇനി
അവരുടെ പ്രണയലീലകള്ക്കിടെ
അക്വേറിയം പൊട്ടിത്തരുമൊ
അവരുടെ പ്രണയം കണ്ടു നില്ക്കുന്ന പൂച്ച
അക്വേറിയത്തിന്
താജ്മഹല്‍ എന്നു പേരിടുമോ?
കവിതയെഴുതി
നീ വീണ്ടും,വീണ്ടും
അമ്പരപ്പിക്കുന്നു.
കരിപ്പാറക്കെട്ടുകളില് നിന്ന് ഊറിവരുന്ന ജലം പോലെയൊരു ശൂദ്ധതയുണ്ട് ഈ കവിതയ്ക്ക്. മീനും അക്വേറിയവും അതിന് താജ്മഹല്‍ എന്ന പേരിടാന്‍ നില്ക്കുന്ന പൂച്ചയും എല്ലാം കൊള്ളാം.
appol nee eppol chennaiyilaanu alle.
puthiya phone No.
tharanam.
പ്രിയ അബ്ദുല്‍ സലാം,
ബൂലോകത്തില്‍ കണ്ടെത്തിയതില്‍ അതിയായ സന്തോഷമുണ്ട്.. കവിതകള്‍ ഇഷ്ടപ്പെട്ടു..തെളിമയുള്ള വാക്കുകള്‍..
ബ്ലോഗില്‍ കൂടുതല്‍ കവിതകള്‍ പോസ്റ്റ് ചെയ്യുമെന്നു കരുതുന്നു.[ബ്ലോഗിന്റെ റ്റൈറ്റില്‍ സത്യസന്ധമായ ഒരു പ്രതിഷേധമാണെന്നു കരുതിക്കോട്ടെ...!]
salam, blogil kavithakal kandathil santhosham. kavithakal nannaayi ennu abinandikkunnath ente ahankaaram aayippokum. eppozhaanu kavithakal nannakaathath.... k m rahman
ippol chennail joli? enthu joli ennukoodi parayaamaayirunnu....
പ്രിയ അബ്ദുള്‍സലാമിന് ഓണാശംസകള്‍..
Post a Comment