Tuesday, October 13, 2009

നാ‍യാട്ട്



നായാട്ടിനിറങ്ങിയ
അച്ഛന്
തിരിച്ചുവരുവാന്‍ 
വഴിതെറ്റി

മുയലും
മാനും
ഉടുമ്പും
കിളികളും
കാട്ടുചോലയുടെ
നനവും
സഞ്ചിയില്‍ 
പിടഞ്ഞു

അച്ഛന്‍
കാട്ടിനുളളില്‍
തലങ്ങും
വിലങ്ങും
നടന്നു.

ഒരേ അടയാളങ്ങള്‍തന്നെ
പലതവണ കണ്ട്
രാത്രിയായി

പിറ്റേന്ന് പുലര്‍ച്ചയ്ക്ക്
അച്ഛനെ പൊതിഞ്ഞെടുത്ത്
മുറ്റത്ത് നില്‍ക്കുന്നു
മുയലുകളും മാനുകളുമങ്ങനെ...


10 comments:

അബ്ദുല്‍ സലാം said...

പിറ്റേന്ന് പുലര്‍ച്ചയ്ക്ക്
അച്ഛനെ പൊതിഞ്ഞെടുത്ത്
മുറ്റത്ത് നില്‍ക്കുന്നു
മുയലുകളും മാനുകളുമങ്ങനെ...

umbachy said...

നിലപാടുകള്‍ മാറിക്കാണുന്നതില്‍ ആഹ്ലാദം,
അപ്പൊ ഒരുങ്ങി ഇറങ്ങിയതാ അല്ലേ..
പഴയ കവിതകള്‍ കൂടി..താടാ,
വായിച്ച് കോരിത്തരിക്കട്ടേ വീണ്ടും.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എന്നും വരും ഉണ്ണാന്‍

Jayesh/ജയേഷ് said...

muyalukalkkum maanukalkkum..salaam

ഭൂതത്താന്‍ said...

വഴി തെറ്റിയവനെ നേര്‍വഴിക്ക്‌ നടത്താന്‍ ...മുയലും മാനും ഇന്നുണ്ടോ മാഷേ ....ഇന്നു വേട്ടക്കാര്‍ മാത്രമല്ലെ ഉള്ളു ....

പള്ളിക്കുളം.. said...
This comment has been removed by the author.
താരകൻ said...

വേട്ടകാരൻ അവസാനം ഇരയായ് തീർന്നോ...
ശികാരി ഖുദ് യഹാം ശികാർ ഹോ ഗയാ എന്ന
പഴയൊരു ഹിന്ദിഗാനം പോലെ..ഒരു നല്ല കുഞ്ഞു കവിത.

മുഫാദ്‌/\mufad said...

ഇരകളുടെ ശബ്ദമാണോ ഇത്...?ഒടുവില്‍ വേട്ടക്കാരന് വഴി കാട്ടുന്ന....

Unknown said...

AA PAZHAYA THEE ?

Areekkodan | അരീക്കോടന്‍ said...

:)