നായാട്ടിനിറങ്ങിയ
അച്ഛന്
തിരിച്ചുവരുവാന്‍
വഴിതെറ്റി
മുയലും
മാനും
ഉടുമ്പും
കിളികളും
കാട്ടുചോലയുടെ
നനവും
സഞ്ചിയില്‍
പിടഞ്ഞു
അച്ഛന്
കാട്ടിനുളളില്‍
തലങ്ങും
വിലങ്ങും
നടന്നു.
ഒരേ അടയാളങ്ങള്‍തന്നെ
പലതവണ കണ്ട്
രാത്രിയായി
പിറ്റേന്ന് പുലര്‍ച്ചയ്ക്ക്
അച്ഛനെ പൊതിഞ്ഞെടുത്ത്
മുറ്റത്ത് നില്ക്കുന്നു
മുയലുകളും മാനുകളുമങ്ങനെ...
10 comments:
പിറ്റേന്ന് പുലര്‍ച്ചയ്ക്ക്
അച്ഛനെ പൊതിഞ്ഞെടുത്ത്
മുറ്റത്ത് നില്ക്കുന്നു
മുയലുകളും മാനുകളുമങ്ങനെ...
നിലപാടുകള്‍ മാറിക്കാണുന്നതില് ആഹ്ലാദം,
അപ്പൊ ഒരുങ്ങി ഇറങ്ങിയതാ അല്ലേ..
പഴയ കവിതകള്‍ കൂടി..താടാ,
വായിച്ച് കോരിത്തരിക്കട്ടേ വീണ്ടും.
എന്നും വരും ഉണ്ണാന്‍
muyalukalkkum maanukalkkum..salaam
വഴി തെറ്റിയവനെ നേര്‍വഴിക്ക് നടത്താന്‍ ...മുയലും മാനും ഇന്നുണ്ടോ മാഷേ ....ഇന്നു വേട്ടക്കാര്‍ മാത്രമല്ലെ ഉള്ളു ....
വേട്ടകാരൻ അവസാനം ഇരയായ് തീർന്നോ...
ശികാരി ഖുദ് യഹാം ശികാർ ഹോ ഗയാ എന്ന
പഴയൊരു ഹിന്ദിഗാനം പോലെ..ഒരു നല്ല കുഞ്ഞു കവിത.
ഇരകളുടെ ശബ്ദമാണോ ഇത്...?ഒടുവില്‍ വേട്ടക്കാരന് വഴി കാട്ടുന്ന....
AA PAZHAYA THEE ?
:)
Post a Comment