Sunday, October 18, 2009

തീവണ്ടിയുടെ ഉപമ


ഒരു തീവണ്ടി പാളം തെറ്റുന്നതെങ്ങനെ?


കുട്ടികള്‍
കണ്ണോട്‌ കണ്ണ്‌ നട്ട്‌
ചെവികളില്‍
വേര്‌ പടര്‍ത്തി
ഒരില വീഴുന്ന
നിശബ്ദത തിന്നു


ഓരോ തീവണ്ടിയും കാമത്താല്‍
അലറിപ്പായുന്ന
ഓരോ പെണ്‍കുട്ടിയാണ്‌
അവളുടെ ചുട്ടു പൊളളുന്ന
അവയവത്തിലാണ്‌ നാം
മംഗലാപുരത്ത്‌ നിന്ന്‌
തിരുവനന്തപുരത്തേക്കും
കൊച്ചിയില്‍ നിന്ന്‌
കോഴിക്കോട്ടേക്കും
അസ്വസ്ഥതകളുടെ
കാലു നീട്ടിയിരിക്കുന്നത്‌


നാമോരോ പെണ്‍കുട്ടിക്കും
ഓരോ പാളം പണിയുകയാണ്‌
അവരതിലൂടെ
ജീവിതത്തിന്റെ
മഹാസമുദ്രം
മുറിച്ച്‌ കടക്കുമ്പോള്‍


ഉദരത്തിലൊരു പൂവിരിയലിന്റെ വേദന
കാമുകന്റെ കാലുമാറ്റം
അമ്മയുടെ രണ്ടാം കല്ല്യാണം
സ്‌ത്രീ വിമോചനം
വീടിന്റെ നരക ഞരക്കം
ചങ്ങലയ്‌ക്കിട്ട വെറുപ്പിന്റെ
നീല വെളിച്ചം കടന്ന്‌
അവള്‍ പുതിയ പാളത്തിലേക്ക്‌
കാലെടുത്തു വെക്കുമ്പോള്‍


ഒരുറുമ്പ്‌
സമുദ്രം കുറുകെ കെട്ടിയ
കയറില്‍ മറുപുറമെത്തും പോലെ
എളുപ്പമല്ല
അവളുടെ പാളമാറ്റം
ഒരു തീവണ്ടി പാളം തെറ്റുന്നതങ്ങനെയാണ്‌


പറഞ്ഞുതീര്‍ന്നതും
കുട്ടികളെല്ലാം
തീവണ്ടികളായി കൂകിത്തുടങ്ങി
അധ്യാപകന്‍ വലിയൊരു
പാളമായി നീണ്ടു നിവര്‍ന്നു
ക്ലാസുമുറി
അതിപുരാതന സ്റ്റേഷനെ
ഓര്‍മിപ്പിക്കും വിധം
യാത്രക്കാരാല്‍
നിറഞ്ഞു


11 comments:

അബ്ദുല്‍ സലാം said...

ഓരോ തീവണ്ടിയും കാമത്താല്‍
അലറിപ്പായുന്ന
ഓരോ പെണ്‍കുട്ടിയാണ്‌
അവളുടെ ചുട്ടു പൊളളുന്ന
അവയവത്തിലാണ്‌ നാം
മംഗലാപുരത്ത്‌ നിന്ന്‌
തിരുവനന്തപുരത്തേക്കും
കൊച്ചിയില്‍ നിന്ന്‌
കോഴിക്കോട്ടേക്കും
അസ്വസ്ഥതകളുടെ
കാലു നീട്ടിയിരിക്കുന്നത്‌

Unknown said...

anganeyenkil boat ennu parayunna sadanam enthayirikkumedo??/

Kuzhur Wilson said...

ഹൌ

perakka said...

ഫയങ്കരം

പകല്‍കിനാവന്‍ | daYdreaMer said...

ഒന്ന് തൊടട്ടെ നിന്നെ..

Jayesh/ജയേഷ് said...

kalakki

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നിറഞ്ഞു..

Sreedev said...

സലാം, ഓർമയുണ്ടോ..? ശ്രീദേവ്‌...
'തീവണ്ടിയും' 'തലയിണയും' ഇഷ്ടപ്പെട്ടു.ഇത്തിരി കൂടുതൽ ഇഷ്ടം തലയിണയോട്‌.
ഒരു പാട്‌ നാളുകൾക്കു ശേഷമാണു കാണുന്നതു..ഒത്തിരി സന്തോഷം...

son of dust said...

ലക്ഷ്യത്തിലേക്ക് തുരക്കാനാവാതെ മാഞ്ഞ് പോവുന്ന പാളങ്ങളും കാണും അല്ലേ സലാം...
നല്ല കവിത

Unknown said...

thirichu varavu nannavunnu

jayan said...

Ee kavitha kollaam...thirichuvaraanulla thathrappadundu..nee madracil entha paripadi onnum paranjillallo..